പ്രായഭേദമന്യേ ഇപ്പോൾ നമുക്കിടയിൽ കണ്ട് വരുന്ന ഒരു രോഗാവസ്ഥ ആണ് നടുവേദന. മനുഷ്യ ശരീരത്തിലെ ഒരു അവിഭാജ്യ ഘടകം ആണ് നട്ടെല്ല്. മനുഷ്യ ശരീരത്തിന് ഉറപ്പ് നല്കുന്നതോടൊപ്പം ശരീരത്തിന് കുനിയാനും നിവരാനും സഹായിക്കുന്നതിൽ നട്ടെല്ല് വളരെ അധികം പങ്ക് വഹിക്കുന്നു . കൂടാതെ തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന സുഷുമ്നാനാഡി കടന്നു പോകുന്നതും നട്ടെല്ലിലൂടെ ആണ് . പുറത്തിന്റെ താഴ്ഭാഗത്തായ് അനുഭവപ്പെടുന്ന വേദനയാണ് നടുവേദന.
നടുവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം .
- വീഴ്ച മൂലം പരിക്കേറ്റവർക്ക്
- പ്രായകൂടുതൽ ഉള്ളവർക്ക്
- ഭാരകൂടുതൽ ഉള്ള സാധനങ്ങൾ എടുത്ത് ഉയർത്തുന്നവർക്കു
- സ്ഥിരമായി പുകവലിക്കുന്നവർക്ക്
- വ്യായാമം ഇല്ലാതെ ഇരുന്നു ജോലി ചെയ്യുന്നവർക്ക്
- അമിത വണ്ണം ഉള്ളവർക്ക്
- ഗർഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
നടുവേദനയുടെ ലക്ഷണങ്ങൾ
- ശരീരം നിവർത്താനും കുനിക്കാനും ഉള്ള ബുദ്ധിമുട്ട്
- നിൽക്കുമ്പോഴും ഇരിക്കുമ്പോഴും അനുഭവപ്പെടുന്ന വേദന
- കാലിന് അനുഭവപ്പെടുന്ന ബലക്ഷയം
- നിൽക്കാനും നടക്കാനും ഉള്ള ബുദ്ധിമുട്ട്
- നടുവിൽ പെട്ടന്നു അനുഭവപ്പെടുന്ന വേദന
നടുവേദനയുടെ ചികിത്സാരീതികൾ
നടുവേദനയ്ക്ക് പലവിധ ചികിത്സാരീതികൾ ഇന്നു ലഭ്യമാണ് . The Interventional Pain Treatment Clinic എല്ലാവിധ നടുവേദനയ്ക്കും ഫലപ്രദമായ ചികിത്സ പ്രദാനം ചെയ്യുന്നു. നടുവേദനയ്ക്ക് ഉള്ള ശരിയായ കാരണം അറിഞ്ഞു ചികിത്സ നല്കുന്നു .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക http://www.pain-treatment-clinic.com/index.php
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ