പേജുകള്‍‌

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

നടുവേദന ഒരു മാറാവ്യാധിയല്ല

പുതു തലമുറയിൽ  പ്രധാനമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് നടുവേദന (Back pain) അല്ലെങ്കിൽ സന്ധി വേദന, ശരീരത്തിലെ ഏറ്റവും പ്രധാനമായ സന്ധി ആയ  തോൾ സന്ധിക്ക്  ഉണ്ടാകുന്ന വ്യായാമക്കുറവും മണിക്കൂറുകൾ കമ്പ്യൂട്ടറിനു മുൻപിൽ ചെലവഴിക്കുന്നതും ആണ്  സന്ധി വേദന  ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.
അധികനേരം വണ്ടി ഓടിക്കുന്നതും, കിടന്നുകൊണ്ട് പുസ്തകം വായിക്കുന്നതും ടി.വി കാണുന്നതും, ഫോൺ അധികനേരം ഉപയോഗിക്കുന്നതും, ഭാരം ഉയർത്തുന്നതും  എല്ലാം നടുവേദന കഴുത്തു വേദന എന്നിവക്ക് കാരണങ്ങളാണ് . പൂർണമായ ശ്രദ്ധയും ചികിത്സയും എടുത്തില്ലെങ്കിൽ അത് ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകുന്നതാണ്.
നടുവേദന ഉണ്ടാകുന്ന പ്രധാന കാരണങ്ങൾ
* ഡിസ്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ
* പേശിവേദന
* പ്രായമാകുന്നതോടെ ഉണ്ടാകുന്ന ബലക്ഷയം അഥവാ തേയ്‌മാനം
* ആർത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥതകൾ
* ക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കരോഗം, അണ്ഡാശയമുഴ
ഇതെല്ലം ആണ് നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.

http://www.pain-treatment-clinic.com/

പ്രധാനമായും സന്ധി വേദന രണ്ടു തരത്തിലാണ്  കണ്ട വരുന്നത്.
1. റുമറ്റോയ്ഡ്  ആർത്രൈറ്റിസ്  : കൂടുതലായി സ്ത്രീകളിലും ചെറുപ്പക്കാരിലും ആണ് കണ്ടു വരുന്നത്
2 ഓസ്റ്റിയോ ആർത്രൈറ്റിസ് : പ്രായമായവരിൽ കൂടുതലും കണ്ട വരുന്നു, ഇവരിൽ തോൾ സന്ധിക്ക്  ചലനശേഷി കുറവും , രാത്രികാലങ്ങളിൽ  വേദനയും , കൈകാലുകൾക്ക്  തരിപ്പും കണ്ട വരുന്നു.;.
ഇങ്ങനെ ഉള്ള വേദനകൾ  ആദ്യകാലങ്ങളിൽ തന്നെ ചികിത്സിക്കുന്നതാണ്  ഉത്തമം  അല്ലെങ്കിൽ അത് നിങ്ങളുടെ കൈകളുടെ ചലനശേഷിയെ  വരെ പ്രതികൂലമായി  ബാധിക്കാം.
യോഗയും വ്യായാമവും ചെയ്യുന്നത് ഒരു പരിധി വരെ നടുവേദനയ്ക്ക്  ആശ്വാസം നൽകുന്നു. കൂടാതെ The Interventional Pain Treatment Clinic കഴുത്ത് വേദന, നാട് വേദന, സന്ധി വേദന എന്നിവക്കുള്ള എല്ലാ വിധ ചികിത്സ രീതികളും ലഭ്യമാണ്. വേദനയുടെ പ്രധാന കാരണം കണ്ടെത്തി ചികിത്സിക്കുന്ന രീതി ആണ് ഇവിടെ നൽകുന്നത് .
 കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയൂ : www.pain-treatment-clinic.com


http://www.pain-treatment-clinic.com/enquiry-form.php

2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

നടുവേദനയും കാരണങ്ങളും ലക്ഷണങ്ങളും

പ്രായഭേദമന്യേ ഇപ്പോൾ നമുക്കിടയിൽ കണ്ട് വരുന്ന ഒരു രോഗാവസ്ഥ ആണ്  നടുവേദന. മനുഷ്യ ശരീരത്തിലെ ഒരു അവിഭാജ്യ  ഘടകം ആണ്  നട്ടെല്ല്. മനുഷ്യ ശരീരത്തിന്  ഉറപ്പ്  നല്കുന്നതോടൊപ്പം ശരീരത്തിന്  കുനിയാനും നിവരാനും സഹായിക്കുന്നതിൽ നട്ടെല്ല്  വളരെ അധികം പങ്ക്  വഹിക്കുന്നു . കൂടാതെ തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്  സന്ദേശങ്ങൾ എത്തിക്കുന്ന സുഷുമ്നാനാഡി കടന്നു പോകുന്നതും നട്ടെല്ലിലൂടെ ആണ് . പുറത്തിന്റെ താഴ്ഭാഗത്തായ് അനുഭവപ്പെടുന്ന വേദനയാണ്  നടുവേദന. 
Back pain treatment in Kerala

നടുവേദന പല കാരണങ്ങൾ കൊണ്ടും  ഉണ്ടാകാം .
  • വീഴ്ച മൂലം പരിക്കേറ്റവർക്ക്
  • പ്രായകൂടുതൽ ഉള്ളവർക്ക്
  • ഭാരകൂടുതൽ ഉള്ള സാധനങ്ങൾ എടുത്ത്  ഉയർത്തുന്നവർക്കു
  • സ്ഥിരമായി പുകവലിക്കുന്നവർക്ക്
  • വ്യായാമം ഇല്ലാതെ ഇരുന്നു ജോലി ചെയ്യുന്നവർക്ക്
  • അമിത വണ്ണം ഉള്ളവർക്ക്
  • ഗർഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

നടുവേദനയുടെ ലക്ഷണങ്ങൾ
  • ശരീരം നിവർത്താനും കുനിക്കാനും  ഉള്ള ബുദ്ധിമുട്ട്  
  • നിൽക്കുമ്പോഴും ഇരിക്കുമ്പോഴും അനുഭവപ്പെടുന്ന വേദന
  • കാലിന് അനുഭവപ്പെടുന്ന ബലക്ഷയം
  • നിൽക്കാനും നടക്കാനും ഉള്ള ബുദ്ധിമുട്ട്
  • നടുവിൽ പെട്ടന്നു അനുഭവപ്പെടുന്ന വേദന

നടുവേദനയുടെ ചികിത്സാരീതികൾ
നടുവേദനയ്ക്ക്  പലവിധ ചികിത്സാരീതികൾ ഇന്നു ലഭ്യമാണ് . The Interventional Pain Treatment Clinic എല്ലാവിധ നടുവേദനയ്‌ക്കും ഫലപ്രദമായ ചികിത്സ പ്രദാനം ചെയ്യുന്നു. നടുവേദനയ്ക്ക് ഉള്ള ശരിയായ കാരണം അറിഞ്ഞു ചികിത്സ നല്കുന്നു .

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക http://www.pain-treatment-clinic.com/index.php

2016, മാർച്ച് 30, ബുധനാഴ്‌ച

കഴുത്ത് വേദന നിങ്ങളെ അലട്ടുന്നുവോ ????



കഴുത്ത്‌ നമ്മുടെ നട്ടെലിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരു രോഗാവസ്ഥ ആണ് കഴുത്ത് വേദന. നമ്മുടെ തലയുടെ ഭാരം നിയന്ത്രിക്കുന്നതിൽ കഴുത്ത് ഒരു വലിയ പങ്ക് വഹിക്കുന്നു. നമ്മുടെ കഴുത്തിലെ എല്ലുകളും പേശികളും അസ്ഥിബന്ധങ്ങൾ ആണ് തലയുടെ ചലനത്തെ സഹായിക്കുന്നത്. അതിനാൽ പല കാരണങ്ങൾ കൊണ്ടും ഇവ മുറിപ്പെടാനും വേദനിക്കാനും ഇടയാകുന്നു. അതിൽ ചില കാരണങ്ങൾ ആണ് അസ്ഥി അല്ലെങ്കിൽ സന്ധികളിലെ തകരാറുകൾ, പക്ഷാഘാതം, പിരിമുറുക്കം, മസിലുകളുടെ ആയാസ കുറവ് , കഴുത്തിൽ കണ്ടു വരുന്ന മുഴകൾ, മോശം ശാരീരിക അവസ്ഥ, ഗൗരവകരമായ രോഗങ്ങൾ. ചില സന്ദർഭങ്ങളിൽ കഴുത്ത് വേദന മാരകമായ ചില രോഗങ്ങളുടെ ലക്ഷണം ആയും കണ്ട് വരുന്നു.

Neck Pain

കഴുത്ത് വേദനയുടെ ചില ലക്ഷണങ്ങൾ
  • തലവേദന
  • തല ചലിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട്
  • വണ്ടി ഓടിക്കുമ്പോഴോ കമ്പ്യൂട്ടർ ജോലി ചെയ്യുമ്പോഴോ ഉണ്ടാക്കുന്ന കഠിനമായ വേദന
  • തോളുകളിൽ അനുഭവപെടുന്ന ശക്തമായ വേദന
  • വയസായ ആളുകളിൽ കണ്ടുവരുന്ന വേദന
  • ജനിതക തകരാറുകൾ മൂലം അനുഭവപെടുന്ന വേദന
കഴുത്ത് വേദനയുടെ ചികിത്സ രീതികൾ
കഴുത്ത് വേദനയുടെ കാരണങ്ങൾ സ്വന്തമായി കണ്ടുപിടിക്കാൻ നമ്മുക്ക് ബുദ്ധിമുട്ട് അനുഭവപെടാറുണ്ട്‌ . കഴുത്ത് വേദന മുറിവ് മൂലമോ, വണ്ടി അപകടം മൂലമോ ആണ് ഉണ്ടാകുന്നത് എങ്കിൽ ഉടനെ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് ഉണ്ട്. ഡോക്ടർ കഴുത്തിന്റെ വിശദമായ ചെക്കപ്പ് എടുത്ത ശേഷം ചികിത്സ രീതി തീരുമാനിക്കും. പല വിധ ചികിത്സ രീതികളിലൂടെ നമ്മുക്ക് കഴുത്ത് വേദനയെ ഒഴിവാക്കാൻ സാധിക്കും .

The Interventional Pain Treatment Clinic കഴുത്ത് വേദനയുടെ എല്ലാ വിധ ചികിത്സ രീതികളും ലഭ്യമാണ്. വേദനയുടെ വേര് കണ്ടെത്തി ചികിത്സിക്കുന്ന രീതി ആണ് ഞങൾ അവലംബിക്കുന്നത്. അതിനായുള എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഞങ്ങൾ ലഭ്യമാകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.pain-treatment-clinic.com/index.php

2016, ജനുവരി 21, വ്യാഴാഴ്‌ച

മുട്ട് വേദനയും പരിഹരമാർഗവും !!!

കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ്  ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക്  പ്രധാന കാരണം.
മുട്ട്‌ വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന ഒരു ആവരണം ആണ്  സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കുവാന്‍ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനകരമാണ് .
മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്  (ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,). അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. അമിതഭാരം,8. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഗൗട്ട് രോഗം. മുട്ടിനു പിന്‍ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്,. മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍,. സന്ധികളിലെ അണുബാധ, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക.(മുട്ടിനുളളിലും പുറത്തും കാണപ്പെടുന്ന സ്‌നായുക്കളാണ് സന്ധിയെ ഉറപ്പിച്ചു നിര്‍ത്തുന്നത്.)


http://pain-treatment-clinic.com/

മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍  വിശ്രമം അത്യാവശ്യമാണ്
1.വിശ്രമിക്കുക. ജോലി കുറയ്ക്കുക.
2. ഭാരമേറിയ വസ്തുക്കള്‍ ഉയർത്തുന്നത്  ഒഴിവാക്കുക.
3. കാല്‍ ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുക
4. വേദനയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനു സഹായകമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.
5. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.
6. നടത്തം ഒഴിവാക്കുക
7. അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക
8. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക
9. അധികനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
ശരീരഭാരം മുട്ടിനു താങ്ങാനാകാതെ വരിക, അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ അവഗണിക്കാതെ വിദഗ്ധചികിത്സ തേടണം.
ദി ഇന്റെർവെൻഷണൽ  പെയിൻ ട്രീറ്റ്‌മെന്റ്  ക്ലിനിക്‌ , മുട്ടുവേദനക്ക്  ശാശ്വതമായ പരിഹാരം നല്കുന്നു ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് ഇവിടെ നല്കുന്നത്
കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയൂ : www.pain-treatment-clinic.com