പേജുകള്‍‌

2014, ജനുവരി 30, വ്യാഴാഴ്‌ച

നട്ടെല്ലിന്റെ Disc സ്ഥാനം തെറ്റുന്നതും പ്രധിവിധികളും

33 കശേരുക്കള്‍ ഉള്ള ഒരു ശൃംഘലയാണ് നട്ടെല്ല്. കശേരുക്കള്‍ക്കിടയില്‍ ഡിസ്ക് എന്നൊരു ഭാഗമുണ്ട്. കശേരുക്കള്‍ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന ഘര്‍ഷണം കുറയ്‌ക്കാനായി ജെല്‍ പോലുള്ള ഒരു സാധനം ഇതിനിടയില്‍ ഉണ്ട്‌. ഇതിന്റെ ഇലാസ്റ്റിക് സ്വഭാവമാണ് ചലനത്തെ സഹായിക്കുന്നത്. ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കശേരുക്കള്‍  ഉരസല്‍ ഒഴിവാക്കാനും സഹായിക്കുന്നത് ഈ ഡിസ്കാണ്. ഇതിന്റെ സ്ഥാന ഭ്രംശം (slip disc, disc herniation), ഉളുക്ക് എന്നിവയാണ് നടുവേദനയായി അനുഭവപ്പെടുന്നത്.








  • Slipped disc അഥവാ ഡിസ്കിന്റെ സ്ഥാന ഭ്രംശം പലകാരണങ്ങൾ കൊണ്ടും ഉണ്ടാകാം 
  • 30-നും 40-നും ഇടയ്ക്ക് പ്രായമുളളവരിലാണ് ഡിസ്ക് പ്രൊലാപ്സ് സാധാരണം. ഈ പ്രായത്തില്‍ ഡിസ്കുകള്‍ നിര്‍ജലീകരണത്തിന് വിധേയമായി വഴക്കമില്ലാതായിത്തീരുന്നു. 40-നു ശേഷം ഡിസ്കുകള്‍ക്കു ചുറ്റും കൂടുതല്‍ തന്തുകലകള്‍ രൂപീകൃതമാവുന്നതിനാല്‍ ശക്തി വര്‍ധിക്കുന്നു.
  • പേശികളുടെ ബലഹീനതയും അസ്ഥികളുടെ വളവുമാണു ഡിസ്ക് തെറ്റുന്നതിനു കാരണമാകുന്നത്.
  • വളരെ വലിയ ഭാരം പെട്ടെന്നു എടുത്തു പൊക്കുന്നതും വല്ലാതെ തിരിയുകയോ പിരിയുകയോ ചെയ്യുന്നതും ഇതിനു കാരണമാകുന്നു.
  • പൊണ്ണത്തടിയും ഒരു പ്രധാന വില്ലൻ തന്നെ.
  • വളരെ നേരം ഇരുന്നു ജോലികളിലേര്‍പ്പെടുന്നവർക്കും ഇതു ഉപദ്രവകാരിയാണ്
കഠിനമായ നടുവേദനയാണ് പ്രധാന ലക്ഷണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക, കുനിയുക, ഏറെ സമയം ഇരിക്കുക തുടങ്ങിയവയെല്ലാം വേദന വര്‍ധിക്കാനുളള സാഹചര്യമൊരുക്കാറുണ്ട്. കഴുത്തിലുണ്ടാവുന്ന പ്രൊലാപ്സ് മൂലം വേദനയോടൊപ്പം കഴുത്തു തിരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കൈകളിലേക്ക് പോകുന്ന ഞരമ്പുകള്‍ സങ്കോചിക്കുകയാണെങ്കില്‍ കൈകള്‍ക്കും വേദനയുണ്ടാകും. നട്ടെല്ലില്‍ തന്നെ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ കാലുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും മലമൂത്ര വിസര്‍ജനത്തിന്മേലുളള നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നു. 

പരിഹാരം, ചികിത്സകൾ 
വേദന സംഹാരികള്‍ ഉപയോഗിക്കുക, പലകക്കട്ടിലില്‍ നിവര്‍ന്നു കിടക്കുക, കഴുത്തു പട്ടയോ, മാര്‍ച്ചട്ടയോ ധരിക്കുക, പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക എന്നിവയാണ് സാധാരണ ചികിത്സാക്രമങ്ങള്‍, ഗുരുതരാവസ്ഥകളില്‍  എപിഡുവൽ, ഓസോണ്‍ ഇൻജെക്ഷൻ, ഹൈഡ്രോഡിസക്ടമിറേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സന്യൂക്ലിയോപ്ലാസ്റ്റിക്ഷതമേറ്റ ഡിസ്ക് ശസ്ത്രക്രിയ ചെയ്തു നീക്കൽ എന്നിവ നടത്താറുണ്ട്.

കൂടുതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും, ചികിത്സക്കുമായി തീർത്തും സൗജന്യമായി വിളിക്കു :



or