പേജുകള്‍‌

നടുവേദന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നടുവേദന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

നടുവേദന ഒരു മാറാവ്യാധിയല്ല

പുതു തലമുറയിൽ  പ്രധാനമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് നടുവേദന (Back pain) അല്ലെങ്കിൽ സന്ധി വേദന, ശരീരത്തിലെ ഏറ്റവും പ്രധാനമായ സന്ധി ആയ  തോൾ സന്ധിക്ക്  ഉണ്ടാകുന്ന വ്യായാമക്കുറവും മണിക്കൂറുകൾ കമ്പ്യൂട്ടറിനു മുൻപിൽ ചെലവഴിക്കുന്നതും ആണ്  സന്ധി വേദന  ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.
അധികനേരം വണ്ടി ഓടിക്കുന്നതും, കിടന്നുകൊണ്ട് പുസ്തകം വായിക്കുന്നതും ടി.വി കാണുന്നതും, ഫോൺ അധികനേരം ഉപയോഗിക്കുന്നതും, ഭാരം ഉയർത്തുന്നതും  എല്ലാം നടുവേദന കഴുത്തു വേദന എന്നിവക്ക് കാരണങ്ങളാണ് . പൂർണമായ ശ്രദ്ധയും ചികിത്സയും എടുത്തില്ലെങ്കിൽ അത് ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകുന്നതാണ്.
നടുവേദന ഉണ്ടാകുന്ന പ്രധാന കാരണങ്ങൾ
* ഡിസ്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ
* പേശിവേദന
* പ്രായമാകുന്നതോടെ ഉണ്ടാകുന്ന ബലക്ഷയം അഥവാ തേയ്‌മാനം
* ആർത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥതകൾ
* ക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കരോഗം, അണ്ഡാശയമുഴ
ഇതെല്ലം ആണ് നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.

http://www.pain-treatment-clinic.com/

പ്രധാനമായും സന്ധി വേദന രണ്ടു തരത്തിലാണ്  കണ്ട വരുന്നത്.
1. റുമറ്റോയ്ഡ്  ആർത്രൈറ്റിസ്  : കൂടുതലായി സ്ത്രീകളിലും ചെറുപ്പക്കാരിലും ആണ് കണ്ടു വരുന്നത്
2 ഓസ്റ്റിയോ ആർത്രൈറ്റിസ് : പ്രായമായവരിൽ കൂടുതലും കണ്ട വരുന്നു, ഇവരിൽ തോൾ സന്ധിക്ക്  ചലനശേഷി കുറവും , രാത്രികാലങ്ങളിൽ  വേദനയും , കൈകാലുകൾക്ക്  തരിപ്പും കണ്ട വരുന്നു.;.
ഇങ്ങനെ ഉള്ള വേദനകൾ  ആദ്യകാലങ്ങളിൽ തന്നെ ചികിത്സിക്കുന്നതാണ്  ഉത്തമം  അല്ലെങ്കിൽ അത് നിങ്ങളുടെ കൈകളുടെ ചലനശേഷിയെ  വരെ പ്രതികൂലമായി  ബാധിക്കാം.
യോഗയും വ്യായാമവും ചെയ്യുന്നത് ഒരു പരിധി വരെ നടുവേദനയ്ക്ക്  ആശ്വാസം നൽകുന്നു. കൂടാതെ The Interventional Pain Treatment Clinic കഴുത്ത് വേദന, നാട് വേദന, സന്ധി വേദന എന്നിവക്കുള്ള എല്ലാ വിധ ചികിത്സ രീതികളും ലഭ്യമാണ്. വേദനയുടെ പ്രധാന കാരണം കണ്ടെത്തി ചികിത്സിക്കുന്ന രീതി ആണ് ഇവിടെ നൽകുന്നത് .
 കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയൂ : www.pain-treatment-clinic.com


http://www.pain-treatment-clinic.com/enquiry-form.php

2014 ജനുവരി 30, വ്യാഴാഴ്‌ച

നട്ടെല്ലിന്റെ Disc സ്ഥാനം തെറ്റുന്നതും പ്രധിവിധികളും

33 കശേരുക്കള്‍ ഉള്ള ഒരു ശൃംഘലയാണ് നട്ടെല്ല്. കശേരുക്കള്‍ക്കിടയില്‍ ഡിസ്ക് എന്നൊരു ഭാഗമുണ്ട്. കശേരുക്കള്‍ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന ഘര്‍ഷണം കുറയ്‌ക്കാനായി ജെല്‍ പോലുള്ള ഒരു സാധനം ഇതിനിടയില്‍ ഉണ്ട്‌. ഇതിന്റെ ഇലാസ്റ്റിക് സ്വഭാവമാണ് ചലനത്തെ സഹായിക്കുന്നത്. ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കശേരുക്കള്‍  ഉരസല്‍ ഒഴിവാക്കാനും സഹായിക്കുന്നത് ഈ ഡിസ്കാണ്. ഇതിന്റെ സ്ഥാന ഭ്രംശം (slip disc, disc herniation), ഉളുക്ക് എന്നിവയാണ് നടുവേദനയായി അനുഭവപ്പെടുന്നത്.








  • Slipped disc അഥവാ ഡിസ്കിന്റെ സ്ഥാന ഭ്രംശം പലകാരണങ്ങൾ കൊണ്ടും ഉണ്ടാകാം 
  • 30-നും 40-നും ഇടയ്ക്ക് പ്രായമുളളവരിലാണ് ഡിസ്ക് പ്രൊലാപ്സ് സാധാരണം. ഈ പ്രായത്തില്‍ ഡിസ്കുകള്‍ നിര്‍ജലീകരണത്തിന് വിധേയമായി വഴക്കമില്ലാതായിത്തീരുന്നു. 40-നു ശേഷം ഡിസ്കുകള്‍ക്കു ചുറ്റും കൂടുതല്‍ തന്തുകലകള്‍ രൂപീകൃതമാവുന്നതിനാല്‍ ശക്തി വര്‍ധിക്കുന്നു.
  • പേശികളുടെ ബലഹീനതയും അസ്ഥികളുടെ വളവുമാണു ഡിസ്ക് തെറ്റുന്നതിനു കാരണമാകുന്നത്.
  • വളരെ വലിയ ഭാരം പെട്ടെന്നു എടുത്തു പൊക്കുന്നതും വല്ലാതെ തിരിയുകയോ പിരിയുകയോ ചെയ്യുന്നതും ഇതിനു കാരണമാകുന്നു.
  • പൊണ്ണത്തടിയും ഒരു പ്രധാന വില്ലൻ തന്നെ.
  • വളരെ നേരം ഇരുന്നു ജോലികളിലേര്‍പ്പെടുന്നവർക്കും ഇതു ഉപദ്രവകാരിയാണ്
കഠിനമായ നടുവേദനയാണ് പ്രധാന ലക്ഷണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുക, കുനിയുക, ഏറെ സമയം ഇരിക്കുക തുടങ്ങിയവയെല്ലാം വേദന വര്‍ധിക്കാനുളള സാഹചര്യമൊരുക്കാറുണ്ട്. കഴുത്തിലുണ്ടാവുന്ന പ്രൊലാപ്സ് മൂലം വേദനയോടൊപ്പം കഴുത്തു തിരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കൈകളിലേക്ക് പോകുന്ന ഞരമ്പുകള്‍ സങ്കോചിക്കുകയാണെങ്കില്‍ കൈകള്‍ക്കും വേദനയുണ്ടാകും. നട്ടെല്ലില്‍ തന്നെ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ കാലുകള്‍ക്ക് ബലക്ഷയമുണ്ടാവുകയും മലമൂത്ര വിസര്‍ജനത്തിന്മേലുളള നിയന്ത്രണം നഷ്ടമാവുകയും ചെയ്യുന്നു. 

പരിഹാരം, ചികിത്സകൾ 
വേദന സംഹാരികള്‍ ഉപയോഗിക്കുക, പലകക്കട്ടിലില്‍ നിവര്‍ന്നു കിടക്കുക, കഴുത്തു പട്ടയോ, മാര്‍ച്ചട്ടയോ ധരിക്കുക, പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുക എന്നിവയാണ് സാധാരണ ചികിത്സാക്രമങ്ങള്‍, ഗുരുതരാവസ്ഥകളില്‍  എപിഡുവൽ, ഓസോണ്‍ ഇൻജെക്ഷൻ, ഹൈഡ്രോഡിസക്ടമിറേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സന്യൂക്ലിയോപ്ലാസ്റ്റിക്ഷതമേറ്റ ഡിസ്ക് ശസ്ത്രക്രിയ ചെയ്തു നീക്കൽ എന്നിവ നടത്താറുണ്ട്.

കൂടുതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും, ചികിത്സക്കുമായി തീർത്തും സൗജന്യമായി വിളിക്കു :



or