പേജുകള്‍‌

2016, ജനുവരി 21, വ്യാഴാഴ്‌ച

മുട്ട് വേദനയും പരിഹരമാർഗവും !!!

കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ്  ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക്  പ്രധാന കാരണം.
മുട്ട്‌ വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന ഒരു ആവരണം ആണ്  സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കുവാന്‍ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനകരമാണ് .
മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്  (ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,). അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. അമിതഭാരം,8. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഗൗട്ട് രോഗം. മുട്ടിനു പിന്‍ഭാഗത്തുണ്ടാകുന്ന നീര്‍ക്കെട്ട്,. മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍,. സന്ധികളിലെ അണുബാധ, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക.(മുട്ടിനുളളിലും പുറത്തും കാണപ്പെടുന്ന സ്‌നായുക്കളാണ് സന്ധിയെ ഉറപ്പിച്ചു നിര്‍ത്തുന്നത്.)


http://pain-treatment-clinic.com/

മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍  വിശ്രമം അത്യാവശ്യമാണ്
1.വിശ്രമിക്കുക. ജോലി കുറയ്ക്കുക.
2. ഭാരമേറിയ വസ്തുക്കള്‍ ഉയർത്തുന്നത്  ഒഴിവാക്കുക.
3. കാല്‍ ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുക
4. വേദനയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനു സഹായകമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.
5. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.
6. നടത്തം ഒഴിവാക്കുക
7. അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക
8. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക
9. അധികനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
ശരീരഭാരം മുട്ടിനു താങ്ങാനാകാതെ വരിക, അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ അവഗണിക്കാതെ വിദഗ്ധചികിത്സ തേടണം.
ദി ഇന്റെർവെൻഷണൽ  പെയിൻ ട്രീറ്റ്‌മെന്റ്  ക്ലിനിക്‌ , മുട്ടുവേദനക്ക്  ശാശ്വതമായ പരിഹാരം നല്കുന്നു ശസ്ത്രക്രിയ കൂടാതെയുള്ള വേദന ശമന ചികിസ്തയാണ് ഇവിടെ നല്കുന്നത്
കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയൂ : www.pain-treatment-clinic.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ